ഡല്‍ഹിയില്‍ മലയാളിയുടെ വീട്ടില്‍ മോഷണം
Friday, May 27, 2016 5:50 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളിയുടെ വീട്ടില്‍ മോഷണം. ആര്‍കെ പുരം സെക്ടര്‍ ഏഴില്‍ താമസിക്കുന്ന കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സി.എ. പോള്‍സന്റെ ഫ്ളാറ്റിലാണു വന്‍ മോഷണം നടന്നത്.

രണ്ടു പവന്റെ സ്വര്‍ണവും 27,000 രൂപയും മൈബൈല്‍ ഫോണ്‍, കാമറ, റാഡോ വാച്ച്, മോതിരം ഇലക്ട്രോണിസ് സാധനങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടവയില്‍ പെടും.

ജനറല്‍ കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നു കരുതുന്നു. ഇതു മൂന്നാം തവണയാണ് ഇദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ മോഷണം നടക്കുന്നത്.

വിവരം അറിയിച്ചതിനെത്തുടര്‍ന്നു ആര്‍കെ പുരം സെക്ടര്‍ 12 പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്