മെഡിക്കല്‍ ക്യാമ്പും രക്തദാനവും മേയ് 28ന്
Friday, May 27, 2016 5:48 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മേയ് 28നു (ശനി) മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടത്തുന്നു.

രാവിലെ ഒമ്പതു മുതല്‍ ഗാര്‍ലന്‍ഡ് കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ക്യാമ്പിനു ഡോ. ഫെ സൈമണ്‍, ഡോ. തോമസ് അലക്സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ മിതമായ നിരക്കില്‍ രക്തപരിശോധനയും രക്തദാനത്തിനായി കാര്‍ട്ടര്‍ ബ്ളഡ് കെയറിന്റെ പ്രവര്‍ത്തനവും ഉണ്ടായിരിക്കും.

സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗഅഉ, കഇഋഇ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: രമ സുരേഷ് 469 417 9016