ക്നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്സ് ഷിക്കാഗോയിലും ഹൂസ്റണിലും
Thursday, May 26, 2016 4:42 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജണിന്റെ ആഭിമുഖ്യത്തില്‍, ജൂണ്‍ മാസത്തില്‍ ഷിക്കാഗോയിലും, ഹൂസ്റണിലും വച്ചു പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെടുന്നു. ജൂണ്‍ 10 മുതല്‍ 12 വരെ, സെന്റ് മേരീസ് ക്നാനാ!യ കത്തോലിക്കാ ദേവാലയത്തില്‍ വച്ചും, ജൂണ്‍ 24 മുതല്‍ 26 വരെ, ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍വച്ചുമാണു പ്രീ മാര്യേജ് കോഴ്സുകള്‍ നടത്തുന്നത്.

വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുവാന്‍ തയ്യാറാകുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്ഭ വ്യക്തികള്‍ ക്ളാസുകള്‍ നയിക്കുന്നതാണ്. അമേരിക്കയിലോ ഇന്ത്യയിലോ വിവാഹിതരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കത്തോലിക്ക യുവജനങ്ങളും ഇത്തരം കോഴ്സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടണമെന്നു റീജണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ അറിയിക്കുന്നു.

പ്രീ മാര്യേജ് കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, ുൃലാമൃൃശമഴല@സിമിമ്യമൃലഴശീി.ൌ എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്. ക്നാനായ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി