മാക് കുവൈത്തിനു പുതിയ സാരഥികള്‍
Wednesday, May 25, 2016 8:20 AM IST
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ഇന്ത്യന്‍ ക്ളബായ മാക് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മുസ്തഫ കാരി (ചെയര്‍മാന്‍), എ.പി. അബ്ദുള്‍ സലാം (ഉപദേശക സമിതി ചെയര്‍മാന്‍), സുബൈര്‍ കുരിക്കള്‍ (പ്രസിഡന്റ്), കെ.എം.എ അബ്ദുല്‍ റഹ്മാന്‍, എന്‍.എ.വി. മുബഷിര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ. മന്‍സൂര്‍ കുന്നത്തേരി (ജനറല്‍ സെക്രട്ടറി), പി.കെ. ഷഫീക്, ഫയാസ് കാഞ്ഞാത്ത് (ജോ. സെക്രട്ടറി), ടി.കെ. അബ്ദുറഹ്മാന്‍ (ട്രഷറര്‍), കെ. ഷൈജു (അഡ്മിന്‍ സെക്രട്ടറി), കെ.ടി. പ്രവീണ്‍ (മീഡിയ സെക്രട്ടറി), കെ.പി. ജംനാസ് (അസി. ട്രഷറര്‍), അബ്ദുല്‍ റഷീദ് കെ.എം. (സ്പോര്‍ട്സ് സെക്രട്ടറി), ഷാനവാസ് ഹൈത്തം (ടീം മാനേജര്‍), കെ.സി. റബീഷ് (അസി. ടീം മാനേജര്‍), ഷംസീര്‍ നാസര്‍ (ടീം കോച്ച്) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി എന്‍.പി. മുഹമ്മദ് ഹാരിസ്, മുജീബ് റഹ്മാന്‍, ബഷീര്‍ സി. അനസ് മുഹമ്മദ്, പി.പി. അബ്ദുള്‍ റഹ്മാന്‍, കെ.പി. അബ്ദുള്‍ റഹിം, അഹമ്മദ് കല്ലായി എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി യു.പി. ഫിറോസ്, മഹ്മൂദ് പെരുമ്പ, കെ. ഫൈസല്‍, ജംഷീദ്, എം.കെ. ഫാറൂഖ്, ഫൈസല്‍ അബ്ദുള്ള, എം.കെ. ഫീക് സാബിര്‍, എം.കെ. അബ്ദുള്‍, റഹ്മാന്‍ യു. മുഹമ്മദ് തുടങ്ങിയവരേയും തെരഞ്ഞെടുത്തു.

ഫര്‍വാനിയ റോയല്‍ ഹൈത്തം ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അനസ് മുഹമ്മദ് തെരഞ്ഞെടുപ്പു നടപടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍