സഭ അവതരിപ്പിക്കുന്ന ഒന്‍പതാമത് സഭ 'നവരസം' മേയ് 27ന്
Wednesday, May 25, 2016 8:19 AM IST
കുവൈത്ത്: മധ്യ പൂര്‍വേഷ്യയിലെ ആദ്യത്തെ നൃത്ത-സംഗീത സഭയായ കുവൈത്തിലെ സഭ അവതരിപ്പിക്കുന്ന ഒന്‍താമത് സഭ, നവരസം മേയ് 27നു (വെള്ളി) വൈകുന്നേരം ആറിന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ശുദ്ധ ശാസ്ത്രീയ കലകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭ ഇതുവരെ എട്ടു ശാസ്ത്രീയ നൃത്ത സംഗീതോത്സവങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയില്‍നിന്നുമുള്ള പ്രമുഖ കലാകാരന്മാര്‍ പങ്കെടുത്ത സഭകള്‍ കുവൈത്തിലെ ശാസ്ത്രീയ കലാസ്വാദകരുടെ ശ്രദ്ധനേടിയിട്ടുണ്ട്.

ബംഗളൂരു ആസ്ഥാനമായ പുണ്യാഹ് ഡാന്‍സ് കമ്പനി അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്ത പരിപാടികളാണ് നവരസത്തില്‍ സഭ ഒരുക്കുന്നത്. ഇതാദ്യമായാണ് ഏറ്റവും പുതിയ നൃത്തശില്പം പുണ്യാഹ് ഹര കലാസ്വാദകര്‍ക്കു മുമ്പില്‍ അരങ്ങേറുന്നത്.

രാജന്‍ മേനോന്‍ രക്ഷാധികാരി ആയി നവരസം ആസ്വദിക്കുവാന്‍ കുവൈത്തിലെ എല്ലാ കലാപ്രേമികളേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍