ട്രംപിന്റെ തെരഞ്ഞെടുപ്പു റാലിക്കിടിടെ അക്രമം: പ്രതിഷേധക്കാര്‍ക്കു നേരേ പോലീസിന്റെ സ്മോക്ക് ബോംബ്
Wednesday, May 25, 2016 6:04 AM IST
ന്യൂമെക്സിക്കോ: ന്യൂമെക്സിക്കോയില്‍ നടന്ന ട്രംപിന്റെ തെരഞ്ഞെടുപ്പു റാലിക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴികിയപ്പോള്‍ പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ പോലീസ് സ്മോക്ക് ബോംബ് പ്രയോഗിച്ചു.

ചൊവ്വാഴ്ച രാത്രി 7.30ന് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ ന്യൂമെക്സിക്കന്‍ സിറ്റി കണ്‍വന്‍ഷന്‍ സെന്ററിനു മുമ്പില്‍ പ്രകടനമായി എത്തിച്ചേരുകയും നൂറുകണക്കിനു പ്രതിഷേധക്കാര്‍ ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചു അണിനിരക്കുകയും ചെയ്താണു പ്രകോപനം സൃഷ്ടിച്ചത്. തുടര്‍ന്നു പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും കല്ലേറു നടത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ് ചെയ്തു നീക്കി.

രാത്രി 10.30നു കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ട്രംപിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിനും പ്രതിഷേധക്കാര്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ബഹളത്തിനിടയില്‍ പെപ്പര്‍ സ്പ്രേ പ്രയോഗവും വെടിയൊച്ചയും കേട്ടതായി ദൃക് സാക്ഷികള്‍ പറയുന്നുണ്െടങ്കിലും പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍