നാഷണല്‍ ജിയോഗ്രാഫിക് ബി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ആധിപത്യം
Wednesday, May 25, 2016 6:02 AM IST
വാഷിംഗ്ടണ്‍ഡിസി: വാഷിംഗ്ടണില്‍ മേയ് 23നു നടന്ന നാഷണല്‍ ജിയോഗ്രാഫിക്ക് ബി ചാമ്പ്യന്‍ഷിപ്പ് പ്രാഥമിക റൌണ്ടില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ആധിപത്യം ലഭിച്ചു.

പ്രന്തയ വര്‍ദ (ടെക്സസ്) അശ്വിന്‍ ശിവകുമാര്‍ (ഒറിഗണ്‍) കപില്‍ നെയ്ഫല്‍ (അലബാമ), റിഷി നായര്‍ (ഫ്ളോറിഡ), റിഷി കുമാര്‍(മേരിലാന്‍ഡ്), സൌമ്യ ദീക്ഷിത (സൌത്ത് കരോളിന) ശ്രേയസ് റംബര്‍ട്ട് (മൊണ്ടാന) തുടങ്ങിയവര്‍ ഉള്‍പ്പെടെ പത്തു പേര്‍ മേയ് 25നു നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റി (വാഷിംഗ്ടണില്‍) യില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 50,000 ഡോളര്‍ ഒന്നാം സമ്മാനവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 10000 ഡോളര്‍ സമ്മാനമായി ലഭിക്കും.

ഫൈനല്‍ മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം ങമ ഏലീ ംശഹറ രാത്രി എട്ടു മുതല്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

അമ്പത്തിനാല് സംസ്ഥാനങ്ങളില്‍നിന്നുളള വിദ്യാര്‍ഥിളാണു മത്സരത്തില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍