ഫോക്കസ് കുവൈറ്റ് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Tuesday, May 24, 2016 6:26 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ്, റിഗായ് ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

അല്‍ അഹലി ഗേള്‍സ് സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.

മത്സരത്തില്‍ ഡേവിസ് ബാജു-ഷിബു സാമുവല്‍ സഖ്യം രെജു ചാണ്ടി-ബിജു സഖ്യത്തെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് തമ്പി ലൂക്കോസ്, മുകേഷ് കാരയില്‍, മുഹമ്മദ് ഫാറൂക്ക് (ട്രഷറര്‍) ഷിബു സാമുവല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ജനറല്‍ സെക്രട്ടറി മുകേഷ് കാരയില്‍, സ്പോര്‍ട്സ് കണ്‍വീനര്‍ ഷിബു സാമുവല്‍, ജോയിന്റ് സെക്രട്ടറി സൈമണ്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു. ബിനു പി.ഡി, സലിംരാജ്, രതീഷ് കുമാര്‍, ബിജു കുര്യന്‍, ഷാജിക്കുട്ടി, നിതിന്‍ കുമാര്‍, ഡാനിയേല്‍ തോമസ്, ഷിബു സാം, നോബി ആന്റണി, സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍