ബ്രോഷര്‍ പ്രകാശനം ചെയ്തു
Tuesday, May 24, 2016 6:23 AM IST
അബുദാബി: കണ്ണൂര്‍ ജില്ലയിലെ ഫുട്ബോള്‍ ക്ളബായ മുസാഫിര്‍ എഫ്സി യുഎയിയും പ്രമുഖ അറബിക് ഫുട്ബോള്‍ ക്ളബായ 224ഉം സംയുക്തമായി ജൂണ്‍ 16, 23 തീയതികളില്‍ അബൂദാബി അല്‍ ജസീറ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടത്തുന്ന രണ്ടാമത് 224 ഫൈവെസ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.

ക്ളബ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഡോ. ഹമദ് അബ്ദുള്ള അല്‍ ജാബിരി ബ്രോഷറിന്റെ പ്രകാശനം നിര്‍വഹിച്ചു. അദ്നാന്‍ അല്‍ ജാബിരി, അബ്ദുള്ള അല്‍ ജാബിരി, മുസാഫിര്‍ എഫ്സി ഉപദേശക സമിതി അംഗങ്ങളായ തമീം ഹാജി, ദുല്‍കര്‍ നൈനി, മുഹമ്മദ് ഷരീഫ് മറ്റു ക്ളബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു.

വിവരങ്ങള്‍ക്ക്: 0508590442, 0502628343.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള