മാത്യു വൈരമണ്‍ പ്രീസിങ്ക്റ്റ് ചെയറും സ്റേറ്റ് ഡെലിഗേറ്റും
Tuesday, May 24, 2016 6:21 AM IST
ഹൂസ്റണ്‍: അഡ്വ. മാത്യു വൈരമണിനെ ടെക്സസിലെ സ്റാഫോര്‍ഡ് സിറ്റിയില്‍നിന്നു റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രീസിങ്ക്റ്റ് ചെയറായി തെരഞ്ഞെടുത്തു.

നേരത്തെ ഹാരിസ് കൌണ്ടിയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രീസിങ്ക്റ്റ് ചെയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെനറ്റ് 13ല്‍ നിന്നും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്റേറ്റ് ഡെലിഗേറ്റായും തെരഞ്ഞെടുക്കപ്പെട്ട വൈരമണ്‍ ഡാളസില്‍ നടന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.