വെസ്റ് ചെസ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഫാമിലി നൈറ്റ് മേയ് 29ന്
Tuesday, May 24, 2016 6:20 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ നൂറ് അണ്ടര്‍ഹില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മേയ് 29നു (ഞായര്‍) നടക്കും.

ന്യൂറോഷലിലുള്ള ഷിര്‍ലീസ് റസ്ററന്റില്‍ വൈകുന്നേരം 4.30നു ഫാ. ദിലീപ് ചെറിയാന്‍ ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്യും. കോമഡി സ്കിറ്റ്, മിമിക്രി, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, ഡാന്‍സ്, സോംഗ്സ് തുടങ്ങി വിവിധയിനം കലാപരിപാടികള്‍ ഫാമിലി നൈറ്റിന്റെ ഭാഗമായിരിക്കും. ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്കു പുറമേ ലാല്‍ അങ്കമാലി, ഷാജി പീറ്റര്‍ എന്നിവരുടെ സാന്നിധ്യവും ഫാമിലി നൈറ്റിനു മാറ്റുകൂട്ടും.

വിവരങ്ങള്‍ക്ക്: സഖറിയ ജോര്‍ജ് 914 400 8543, മാത്യു കെ. രാജന്‍ 914 482 7543, സാലി മാത്യു 914 434 5808.

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്