ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ ഭക്തിനിര്‍ഭരമായ ആദ്യകുര്‍ബാന സ്വീകരണം
Tuesday, May 24, 2016 4:14 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മേയ് 21 -നു നടന്ന മൂന്നാം ക്ളാസിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരവും, മേയ് 22-നു രാവിലെ പത്തിനു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണവും ഭക്തിനിര്‍ഭരമായി. കാനഡ, ഇന്ത്യ, ഗള്‍ഫ് എന്നീ രാജ്യങ്ങളില്‍നിന്നും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി നൂറുകണക്കിനു ബന്ധുമിത്രാദികളാണ് ഈ ആത്മീയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാള്‍ ദിനത്തില്‍ നടന്ന ആഘോഷകരമായ വിശുദ്ധകുര്‍ബാന സ്വീകരണത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക്, ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മികനും, ക്നാനായ കത്തോലിക്കാ റീജണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരുമായി. മോണ്‍. തോമസ് മുളവനാല്‍, വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ സജീവ സാന്നിധ്യത്തെപ്പറ്റി വളരെ സരളവും, ലളിതവുമായ ഭാഷയില്‍ ഇംഗ്ളിഷില്‍ കുട്ടികള്‍ക്ക് ആദ്യകുര്‍ബാനയുടെ സന്ദേശം നല്‍കി. കൂടാതെ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളെപ്പറ്റിയും തന്റെ സന്ദേശത്തിലൂടെ വിശ്വാസികള്‍ക്കു വിശദീകരിച്ചു.

ക്യത്യസമയത്ത് തുടങ്ങി, ഉദ്ദേശിച്ച സമയത്തുതന്നെ പര്യവസാനിപ്പിച്ച ഈ ആത്മീയോത്സവത്തിനു നേത്യുത്വം നല്‍കിയത് മതബോധന ഡയറക്ടര്‍ (ഡിആര്‍ഇ) റ്റോമി കുന്നശ്ശേരിയിലും, അസി. ഡി. ര്‍. ഇമാരായ റ്റീന നെടുവാമ്പുഴ, മാര്‍ലിന്‍ പുള്ളോര്‍ക്കുന്നേല്‍, മതാധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്ചു ചകരിയാംതടത്തില്‍, യൂത്ത് ടീച്ചേഴ്സായ ഷോണ്‍ പുളിമലയില്‍, യൂണിസ് തറത്തട്ടേല്‍, നിഖില്‍ ചകരിയാംതടത്തില്‍ എന്നിവരാണ്. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ചത് ഡാനിയേല്‍ ചെള്ളക്കണ്ടത്തില്‍, മാത്യു ചെറിയാത്തില്‍, ജേക്കബ് എള്ളങ്കിയില്‍, മെല്‍ബിന്‍ കളപ്പുരക്കല്‍, സിയാന്‍ മാളിയേക്കല്‍, അലെക്സീസ് മണപ്പള്ളില്‍, ഏറന്‍ ഓലിയില്‍, ജോഷ്വ പുളിമലയില്‍, ചെല്‍സി പുല്ലാപ്പള്ളിയില്‍, കെന്റ് പുല്ലാപ്പള്ളിയില്‍, സെറീന തത്തംകുളം, നീവാ തോട്ടം, അഞ്ചലി ഉഷസ്, ജിയ വാച്ചാച്ചിറ, ജോനാഥന്‍ വാച്ചാച്ചിറ എന്നിവരാണ്. നിത്യകിരീടത്തിന് അവകാശികള്‍ എന്ന നിലയില്‍ കിരീടധാരണവും, തങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കായ യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നതിനായി അലങ്കരിച്ച മെഴുകുതിരികളും, പരിശുദ്ധ കന്യാമറിയത്തിനോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റേയും സൂചകമായി ജപമാലയും ഉത്തീരിയവും നല്‍കി മോണ്‍. മുളവനാലും, ഫാ. ചെള്ളക്കണ്ടത്തിലും കുട്ടികളെ അനുഗ്രഹിച്ചു. തുടര്‍ന്നു കെസിഎസിനുവേണ്ടി പ്രസിഡന്റ് ജോസ് കണിയാലി ആദ്യകുര്‍ബാനസ്വീകരിച്ച കുട്ടികളെ അനുമോദിക്കുകയും, സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ വിശുദ്ധബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച മോണ്‍. തോമസ് മുളവനാല്‍, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ക്കും, ഫാ. ജോസ് ചിറപ്പുറത്ത്, സിസ്റേഴ്സ്, മതാധ്യാപകര്‍, ഗായകസംഘം, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സ്, അള്‍ത്താരശുശ്രൂഷികള്‍, കൈക്കാരന്മാര്‍, അള്‍ത്താര മനോഹരമായി അലങ്കരിച്ചവര്‍, ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കള്‍, ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ സ്വദേശത്തുനിന്നും വിദേശത്തില്‍ നിന്നും എത്തിയ എല്ലാവര്‍ക്കും ബഹുമാനപ്പെട്ട വികാരി ഫാ. എബ്രാഹം മുത്തോലത്തും, കുട്ടികളെ പ്രതിനിധീകരിച്ച് സിയാന്‍ മാളിയേക്കല്‍, ഡാനിയേല്‍ ചെള്ളക്കണ്ടത്തില്‍, ജോഷ്വ പുളിമലയില്‍, മാതാപിതാക്കളുടെ കോ-ഓര്‍ഡിനേറ്റര്‍ ജോബി ഓലിയിലും നന്ദി പറഞ്ഞു. അതിനുശേഷം വിഭവസമ്യുദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി