ന്യൂജേഴ്സി സ്റാറ്റന്‍ ഐലന്‍ഡ് ക്നാനായ മിഷനില്‍ തിരുനാള്‍ ആഘോഷിച്ചു
Tuesday, May 24, 2016 4:13 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സി സ്റാറ്റന്‍ ഐലന്‍ഡ് ക്രൈസ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്തുരാജന്റെ ആഘോഷമായ തിരുനാള്‍ മേയ് 22-നു ഭക്തിപൂര്‍വ്വം കൊണ്ടാടി. കൈപ്പുഴ ഫൊറോനാ വികാരി ഫാ. തോമസ് പ്രലേല്‍ മുഖ്യ കാര്‍മികത്വം വഹിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-നു ഇസിലിന്‍ സെന്റ് സിസിലിയാ ദൈവാലയത്തില്‍വച്ചാണു നടത്തിയത്. പ്രമുഖ സംഗീതജ്ഞനും വാഗ്മിയുമായ ഫാ. തദേവൂസ് അരവിന്ദത്ത് തിരുനാള്‍ സന്ദേശം നല്‍കി. സെന്റ് സിസിലിയാ ഇടവക വികാരി ഫാ. തോമസ് നടുവിലേടത്ത് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിന് കാര്‍മികത്വം വഹിച്ചു. തിരുനാളിന്റെ ഭാഗമായി ആഘോഷപൂര്‍വ്വമായ പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ഫാ. റെനി കട്ടേല്‍ (മിഷന്‍ ഡയറക്ടര്‍), അലക്സ് നെടുംതുരുത്തില്‍ (കൈക്കാരന്‍ & പ്രസുദേന്തി), മനോജ് നടുപ്പറമ്പില്‍ (കൈക്കാരന്‍), ജെയ്സണ്‍ വടക്കേടം (പ്രസുദേന്തി), സണ്ണി തേക്ക്നില്‍ക്കുന്നതില്‍ (പ്രസുദേന്തി), ജോസ് വടക്കേടം (പ്രസുദേന്തി), ഡേവിഡ് മൈക്കുഴിയില്‍ (പ്രസുദേന്തി) എന്നിവര്‍ തിരുനാളിന് നേതൃത്വം നല്‍കി. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം