ഓവര്‍സീസ് കോണ്‍ഗ്രസ് രാജീവ്ഗാന്ധിയെ അനുസ്മരിച്ചു
Monday, May 23, 2016 8:19 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജണ്‍, ഷിക്കാഗോ, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25-ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു.

അധികാര വികേന്ദ്രീകരണത്തിനു തുടക്കംകുറിച്ച രാജീവ് ഗാന്ധി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ മഹാരാജ്യത്തിന്റെ മാര്‍ഗദീപമായിരുന്നുവെന്ന് പ്രസിഡന്റ് അഗസ്റിന്‍ കരിങ്കുറ്റിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യത്യസ്തമായ മുഖം നല്‍കിയ അതിശക്തനായ നേതാവായിരുന്നു അദ്ദേഹമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ വര്‍ഗീസ് പാലമലയില്‍, സതീശന്‍ നായര്‍, ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, പ്രഫ. തമ്പി മാത്യു തുടങ്ങിയവരും രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം