സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അബുദാബി തീര്‍ഥയാത്ര സംഘടിപ്പിച്ചു
Monday, May 23, 2016 5:06 AM IST
അബുദാബി: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജന സംഘടനായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ( ടങഥങ) അഹ അശി ട. ങമ്യൃ' ഇവൌൃരവ -ലേക്ക് തീര്‍ത്ഥ യാത്ര സംഘടിപ്പിച്ചു . ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും സന്ദേശം ഉയര്‍ത്തി പിടിച്ചു നടത്തിയ തീര്‍ത്ഥാടനം എല്ലാവരിലും പുതിയ ഒരു ഉണര്‍വ് സൃഷ്ടിച്ചു. കരുണയുടെ വര്‍ഷത്തില്‍ യുവജനങ്ങള്‍ കാരുണ്യത്തിന്റെ സന്ദേശ വാഹകര്‍ ആകണമെന്ന് തീര്‍ഥയാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എംവൈഎം അബുദാബിയുടെ ആനിമേറ്റര്‍ ജോജി അലക്സ് ആഹ്വാനം ചെയ്തു.

എസ്എംവൈഎം വൈസ് പ്രസിഡന്റ് ജേക്കബ് ചാക്കോ തീര്‍ത്ഥയാത്രയുടെ ക്യാപ്റ്റന്‍ ആയിരുന്നു. പ്രസിഡാന്റ്റ് നോബിള്‍ ജേക്കബ്, ഓര്‍ഗനൈസര്‍ ടോംജോസ്, ജനറല്‍ സിക്രട്ടറി ജിബിന്‍ ഫ്രാന്‍സിസ്, ജെനൊ ജോസ്, സുനില്‍ മാത്യു, ഷാജി, നോബിള്‍ കെ. ജോസഫ് തുടങ്ങിയവര്‍ തീര്‍ഥയാത്രയ്ക്കു നേതൃത്വം നല്‍കി.