അനുവാദമില്ലാതെ മറ്റൊരാളുടെ ഫോണ്‍ പരിശോധിച്ചാല്‍ ശിക്ഷ
Sunday, May 22, 2016 11:51 PM IST
ദുബായ്: അനുവാദമില്ലാതെ മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് തെറ്റാണെന്ന് ദുബായില്‍ ഫത്വ. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഫോണായാല്‍ പോലും അനുവാദമില്ലാതെ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ദുബായ് ഇസ്ലാമികകാര്യ വകുപ്പ് ഫത്വ പുറപ്പെടുവിച്ചത്. അനുവാദമില്ലാത്ത ഫോണ്‍ പരിശോധന അനിസ്ലാമികമാണ്. മറ്റൊരാളെ രഹസ്യമായി നിരീക്ഷിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും വ്യക്തികള്‍ പരസ്പരം സംശയിക്കുന്നത് ഒഴിവാക്കണമെന്നും ഫത്വയില്‍ നിര്‍ദ്ദേശിക്കുന്നു. അനുവാദമില്ലാതെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ യുഎഇ ഫെഡറല്‍ പീനല്‍ കോഡ് 380 പ്രകാരം പിഴയും തടവുമാണ് ശിക്ഷ.