സമസ്ത ബറാഅത്ത് ദിന പ്രഭാഷണം മേയ് 21ന്
Saturday, May 21, 2016 4:46 AM IST
മനാമ: ബറാഅത്ത് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ബറാഅത്ത് ദിന പ്രഭാഷണം മേയ് 21നു രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും.

നാട്ടിലും ഗള്‍ഫ് നാടുകളിലും ശനിയാഴ്ച രാത്രിയാണ് ബറാഅത്ത് രാവ്. ആയതിനാല്‍ ഞായറാഴ്ച പകലാണ് പ്രത്യേകമായ സുന്നത്ത് നോമ്പ് അനുഷ്ഠിക്കേണ്ടത്.

പഠന ക്ളാസിന് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹറിന്‍ കേന്ദ്ര ഏരിയ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 17227975.