മസ്കറ്റില്‍ വിശുദ്ധരുടെ ജീവിതം അടിസ്ഥാനമാക്കി പോസ്റര്‍ എക്സിബിഷന്‍ നടത്തി
Friday, May 20, 2016 8:28 AM IST
മസ്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയിലെ മതബോധന വിഭാഗം വിവിധ ക്ളാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിശുദ്ധരുടെ ജീവിതം അടിസ്ഥാനമാക്കി പോസ്റര്‍ എക്സിബിഷന്‍ നടത്തി.

വികാരി ഫാ. റാവുല്‍ റാമോസ് ഒഎഫ്എം കപ്പൂച്ചിന്‍ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാ.ബിജോ കുടിലില്‍ ഒഎഫ്എം കപ്പൂച്ചിന്‍ വിവിധ ഭാഷാ കൂട്ടായ്മകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിശുദ്ധര്‍ കടന്നുപോയ വഴികള്‍, മാതൃക, അവര്‍ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം കുട്ടികള്‍ എക്സിബിഷന്‍ കാണാനെത്തിയവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ഇതോടനുബന്ധിച്ചു പോസ്റര്‍ വില്പനയും നടന്നു.കരുണയുടെ വര്‍ഷത്തില്‍ ഒരു മിഷന്‍ കേന്ദ്രം സ്പോണ്‍സര്‍ ചെയ്യാന്‍ ഇടവക തീരുമാനിച്ചതായി ഫാ. റാവുല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം