ന്യൂയോര്‍ക്ക് റീജണിന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ അഞ്ചിന്
Friday, May 20, 2016 8:22 AM IST
ന്യൂയോര്‍ക്ക്: ടൊറേന്റോയിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ജൂലൈ ഒന്നു മുതല്‍ നാലു നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ സ്പെല്ലിംഗ് ബീ മത്സരം നടത്തുന്നു.

ഇതിന്റെ മുന്നോടിയായി എല്ലാ റീജണുകളിലും മല്‍സരങ്ങള്‍ നടത്തുന്നു. ന്യൂയോര്‍ക്ക് റീജണിന്റെ സ്പെല്ലിംഗ് ബീ മത്സരം ജൂണ്‍ അഞ്ചിനു (ഞായര്‍) രണ്ടു മുതല്‍ സഫേണ്‍ റസ്ററന്റില്‍ (97 ട ഞീൌലേ 303 ,ഇീിഴലൃ , ചഥ 10920) നടക്കുമെന്നു റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനട്ട്, സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അറിയിച്ചു.

എല്ലാ റീജണുകളില്‍നിന്നുമായി ഒന്നും രണ്ടും മൂന്നും (എശൃ 30%) സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നതാണ്. അഞ്ചു മുതല്‍ ഒന്‍പതാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നാഷണല്‍ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങള്‍ നേടുന്നവര്‍ക്ക്, മുന്‍ വര്‍ഷങ്ങളിലേതുപോലെ കാഷ് അവാര്‍ഡും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും. മത്സരാര്‍ഥികള്‍ മേയ് 28നു മുന്‍മ്പ് രജിസ്റര്‍ ചെയ്തിരിക്കണം.

ഫൊക്കാനയുടെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ പ്രവാസി മലയാളി ചരിത്രത്തിന്റെ ഭാഗമാണ്. നമ്മുടെ കുട്ടികളുടെ ഇംഗ്ളീഷിലെ അഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്പെല്ലിംഗ് ബീ മത്സരങ്ങള്‍ നടത്തുന്നത്.

കേരള സംസ്കാരം അമേരിക്കയില്‍ നഷ്ടപ്പെടാതിരിക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന 2016 കണ്‍വന്‍ഷനു ഒരുങ്ങിക്കഴിഞ്ഞതായി ഭാരാവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ഫിലിപ്പ് 845 642 2060, ഡോ. ജോസ് കാനാട്ട് 516 655 4270 അലക്സ് തോമസ് 914 473 0142.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍