മാലേഗാവ് സ്ഫോടനം: പ്രതികളെ സംരക്ഷിക്കുന്ന എന്‍ഐഎ നടപടിയില്‍ യൂത്ത് ഇന്ത്യ പ്രതിഷേധിച്ചു
Friday, May 20, 2016 8:19 AM IST
ജിദ്ദ: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന എന്‍ഐഎ നടപടിയില്‍ യൂത്ത് ഇന്ത്യ സൌദി എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. കൃത്യമായ തെളിവുകളുടെ അഭാവത്തിലും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കപ്പെട്ട നിരപരാധികളുടെ കാര്യത്തില്‍ അലംഭാവം തുടരുന്ന അധികാരികള്‍ കേണല്‍ പുരോഹിതും പ്രജ്ഞസിംഗുമടക്കമുള്ളവരുടെ പങ്ക് ബോധ്യമായതിനുശേഷവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യത്തിനൊത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അധികാരമുപയോഗിച്ച് കൈപിടിയില്‍ ഒതുക്കാനുള്ള ഫാസിസ്റ് അജന്‍ഡയുടെ ഭാഗമാണിത്.

തുടക്കത്തില്‍ നിരപരാധികളില്‍ കുറ്റം ചാര്‍ത്തുകയും ഒരു സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത ഈ കേസില്‍ ഫാസിസ്റ് ശക്തികളുടെ പങ്ക് തെളിയിക്കാനായത് ഹേമന്ത് കര്‍ക്കരെ എന്ന സത്യസന്ധനായ ഉദ്യേഗസ്ഥന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണ്. കര്‍ക്കരെയുടെ കണ്െടത്തലുകളില്‍ വെള്ളം ചേര്‍ക്കുക വഴി അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുകകൂടിയാണ് എന്‍ഐഎ ചെയ്യുന്നത്. ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പുലര്‍ത്തുന്ന മൌനം ഇന്ത്യയില്‍ ഫാസിസ്റ് അജണ്ട നടപ്പാക്കുന്നതിനെ ആക്കംകൂട്ടുന്നതിന് സഹായിക്കുന്നുണ്െടന്നും യോഗം കുറ്റപ്പെടുത്തി.

യോഗത്തില്‍ കേന്ദ്ര പ്രസിഡന്റ് വി. മുഹമ്മദ് അമീന്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍