ജെജി ഡമല്ലോ ട്രോഫി: സോക്കര്‍ കേരള എഫ്സി സ്പാര്‍ക്സിനെ നേരിടും
Thursday, May 19, 2016 6:19 AM IST
കുവൈത്ത് : കുവൈത്ത് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജെജി ഡമല്ലോ സ്മാരക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സോക്കര്‍ കേരളയും എഫ്സി സ്പാര്‍ക്സും തമ്മില്‍ ഏറ്റുമുട്ടും.

ജെജി ഡമല്ലോ കപ്പ് ഫൈനലില്‍ ഗോവന്‍ ടീമുകള്‍ ഏറ്റുമുട്ടിയ ചരിത്രമുണ്െടങ്കിലും കേരളത്തില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കിരീടത്തിനായി പോരാടുന്നത് ഇതാദ്യമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ പന്തു തട്ടുന്ന സോക്കര്‍ കേരള ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഗോവ മറൂണ്‍സിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ ഇടം നേടിയത്. ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന സോക്കര്‍ കേരളയുടെ മുന്നേറ്റ താരം ജിനീഷ് ഒന്‍പത് കളികളില്‍ നിന്നായി 16 ഗോളുകള്‍ ഇതുവരെയായി നേടിയിട്ടുണ്ട്.

മറ്റൊരു സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കെജിഎ നഗോറ പിന്തള്ളി എഫ്സി സ്പാര്‍ക്സ് കലാശപോരാട്ടത്തിനു ഇടം നേടി.

വെള്ളിയാഴ്ച മിശ്രിഫ് പബ്ളിക് അതോറിറ്റി സ്റേഡിയത്തിലാണ് ഫൈനല്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍