സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, May 18, 2016 8:17 AM IST
കുവൈത്ത്: ഒഐസിസി കുവൈത്ത് എറണാകുളം ജില്ലാ കമ്മിറ്റിയും കുവൈത്തിലെ പ്രമുഖ ആതുര സ്ഥാപനമായ ഷിഫ അല്‍ജസീറയുടെ അബാസിയയിലെ സഹോദര സ്ഥാപനമായ അല്‍ നഹില്‍ ഇന്ത്യന്‍ നാഷണല്‍ ക്ളിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പ് മേയ് 13നു അബാസിയ അല്‍ നഹില്‍ ക്ളിനിക്കില്‍ നടന്നു.

ജനറല്‍ മെഡിസിന്‍, ഡെന്റല്‍, നേത്ര വിഭാഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലാണു സൌജന്യ പരിശോധന നടത്തിയത്. ക്യാമ്പില്‍ സൌജന്യമായി മരുന്നുകളും വിവിധ ടെസ്റുകളും നല്‍കി.

ക്യാമ്പ് ഒഐസിസി കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ഡോ. എബി വാരിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോയി യോയാക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോമോന്‍ കോയിക്കര, ക്യാമ്പ് കണ്‍വീനര്‍ സാബു പൌലോസ്, സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, അല്‍ നഹില്‍ ക്ളിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലൂസിയ വില്യംസ്, ട്രഷറര്‍ മാര്‍ട്ടിന്‍ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

ജോസഫ് കൊമ്പാറ, ശോഭ നായര്‍, തങ്കച്ചന്‍, ജോബിന്‍, ലിജോ, സുനില്‍ വര്‍ഗീസ്, അനില്‍ വര്‍ഗീസ്, നെബു, ലിസി പോള്‍, ജിയോ മത്തായി, ബേക്കന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍