യൂത്ത് സബ്മിറ്റ് മേയ് 20ന്
Wednesday, May 18, 2016 8:16 AM IST
കുവൈത്ത്:'തണലിലേക്ക് മാറാനല്ല തണലായി മാറാനാണ് യുവത്വം' എന്ന പ്രമേയവുമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് സംഘടിപ്പിക്കുന്ന യൂത്ത് സബ്മിറ്റ് മേയ് 20നു (വെള്ളി) ഏഴിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും.

കേരള ജംഇയ്യത്തുല്‍ ഉലമ (കെടിയു) വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സി.എം. മൌലവി ആലുവ, യുനിസെഫിന്റെ സെലിബ്രറ്റി സപ്പോര്‍ട്ടറും മാട്ടിവേഷനല്‍ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട്, കോഴിക്കോട് അല്‍ ഖലാം ഇസ്റിറ്റ്യൂട്ട് ഡയറക്ടര്‍ നബീല്‍ ഫാറൂഖി പാലത്ത് തുടങ്ങിയ പ്രമുഖര്‍ യൂത്ത് സബ്മിറ്റില്‍ പങ്കെടുക്കും. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ മുഖ്യാഥിതിയായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 69007007, 65507714.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍