ഫാ.ടോമിന്റെ മോചനം: ജര്‍മന്‍ പത്രത്തിലെ വാര്‍ത്ത നിഷേധിച്ച് അറേബ്യന്‍ വികാരിയാത്ത്
Wednesday, May 18, 2016 6:22 AM IST
മസ്ക്കറ്റ്: യമനില്‍നിന്നുതട്ടിക്കൊണ്ടു പോയ പാലാ രാമപുരം സ്വദേശിയും സലേഷ്യന്‍ വൈദികനുമായ ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് ജര്‍മന്‍ പത്രമായ 'ബില്‍ഡില്‍' വന്ന വാര്‍ത്ത നിഷേധിച്ച് അറേബ്യന്‍ വികാരിയാത്ത് ഓഫീസ്.

ഫാ. ടോമിനെ ഭീകരര്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്െടത്തിയന്നായിരുന്നു പത്രത്തെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ട്. വാര്‍ത്ത അബുദാബി ആസ്ഥാനമായുള്ള അറേബ്യന്‍ വികാരിയാത്ത് ബിഷപ് പോള്‍ ഹിണ്ടറിന്റെ സെക്രട്ടറി ഫാ .ഗാണ്േടാല്‍ഫ് വൈല്‍ഡ് ഒഎഫ്എം കപ്പൂച്ചിന്‍ നിഷേധിച്ചു.

എന്നാല്‍ ഫാ.ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തക്കായി പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നതായി ഫാ. ഗാണ്േടാല്‍ഫ് ദീപികയോടു പറഞ്ഞു.

യെമന്‍, ഒമാന്‍, യുഎഇ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദക്ഷിണ അറേബ്യന്‍ വികാരിയാത്ത്.

ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയ ഭീകരര്‍ അല്‍ ക്വയ്ദ തീവ്രവാദികളാണെന്നാണു പുതുതായി വരുന്ന വാര്‍ത്തകള്‍.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം