കനേഡിയന്‍ മലയാളി അസോസിയേഷന്‍ 'കാര്‍ഡ് ഗെയിം 2016'
Wednesday, May 18, 2016 6:20 AM IST
മിസിസൌഗ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 56, 28 കാര്‍ഡ് മത്സരയിനങ്ങള്‍ മിസിസൌഗായിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കന്‍ഡറി സ്കൂളില്‍ മേയ് ഏഴിനു സംഘടിപ്പിച്ചു.

രാവിലെ ഒമ്പതിനു ആരംഭിച്ച മത്സരങ്ങളില്‍ 25ഓളം ടീമുകളിലായി നൂറോളം കളിക്കാര്‍ മാറ്റുരച്ചു. സെന്റ് ജോണ്‍സ് റിയല്‍ കേരള ഫുഡും സേറ ഹോം ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ഇന്റീരിയേഴ്സും സ്പോണ്‍സര്‍ ചെയ്ത മത്സരത്തില്‍ അമേരിക്കയില്‍നിന്നും കാനഡയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള കളിക്കാര്‍ പങ്കെടുത്തു.

56 കാര്‍ഡ് മത്സരയിനത്തില്‍ ജോണി പൂതുള്ളില്‍, ബാബു ചെല്ലക്കുടം, ജോണി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ഗീവര്‍ഗീസ്, ദിവാകരന്‍, ജോണി എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

28 കാര്‍ഡ് മത്സരത്തില്‍ ജോസ് സ്റീഫന്‍- ഫ്രാന്‍സിസ് ഔസേപ്പ് ടീം വിജയികളായപ്പോള്‍ മാത്യു വര്‍ഗീസ്-റോണി തോംസണ്‍ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വിജയികള്‍ക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. സിഎംഎ കാര്‍ഡ് ഗെയിം -2016 വിജയിപ്പിച്ച എല്ലാവര്‍ക്കും കാര്‍ഡ് ഗെയിം കോഓര്‍ഡിനേറ്റ് ചെയ്ത ഫ്രാന്‍സിസ് ഔസേപ്പ് നന്ദി പറഞ്ഞു.

മത്സരാര്‍ഥികളുടെ ആവശ്യാര്‍ഥം കാര്‍ഡ് ഗെയിം സിഎംഎ-പിക്നിക് ജൂലൈ 23നു നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.