മാസ്റര്‍ മൈന്‍ഡ് 'ക്വിസ് ഗ്രാന്‍ഡ് ഫിനാലെ 2016'
Wednesday, May 18, 2016 6:17 AM IST
ഫുജൈറ: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ ക്വിസ് ഇവന്റ് ആയ നാലാമത് മാസ്റര്‍ മൈന്‍ഡ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ, ഫുജൈറ ജംസ് ഔര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂള്‍ ജികെ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു.

ആറു റൌണ്ടുകളിലായി നടന്ന മത്സരത്തില്‍ സ്പോര്‍ട്സ്, സയന്‍സ്, ഗണിതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, സിനിമ, കറന്റ് അഫയേഴ്സ് തുടങ്ങിയ മേഖലകളിലായി മത്സരാര്‍ഥികളുടെ പൊതുവിജ്ഞാനം പരിശോധിക്കുന്നതായിരുന്നു ക്വിസ് മത്സരം.

ഡഗ്ളസ് ജോസഫ്, സാംസണ്‍, സെലിന്‍, രാജലക്ഷ്മി എന്നിവര്‍ ക്വിസ് മാസ്റര്‍മാരായിരുന്നു. അമ്പതു ഫൈനലിസ്റുകള്‍ മാറ്റുരച്ച ഗ്രാന്‍ഡ് ഫിനാലെയില്‍ ഹാരിസ്, ഫാത്തിമ ഉസ്മാന്‍, ഡാനിയ, ചെനിത്, ജസ്റിന്‍,

ഹൈദെര്‍ എന്നിവര്‍ വിജയിച്ചു. വിജയികള്‍ക്കു ഹെഡ്മാസ്റര്‍ ഹാറൂന്‍ അഹമ്മദ് സമ്മാനദാനം നടത്തി.