ഏകദിന സെമിനാര്‍ മേയ് 28-നു കോറല്‍ സ്പ്രിംഗ്സില്‍
Wednesday, May 18, 2016 4:56 AM IST
ഫ്ളോറിഡ: 'നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം'എന്ന വിഷയത്തില്‍ 'തിയോളജി ഓഫ് ബോഡി'യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ് 28-നു ശനിയാഴ്ച്ച ഫ്ളോറിഡയിലെ സ്പ്രിംഗ്സിലുള്ള സീറോ മലബാര്‍ പള്ളിയില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നടത്തുന്നതാണ്. ഫ്ളോറിഡായിലെ കോറല്‍ സ്പ്രിങ്ങ്സിലുള്ള ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ ദേവാലയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം 5:30 വരെ ആയിരിക്കും സെമിനാര്‍ നടത്തപ്പെടുക. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ സ്ഥാപകനായ ബാബു ജോണ്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: ഫാ. കുര്യാക്കോസ് കുമ്പകീല്‍ (വികാരി, ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്), ഫാ. സുനി പടിഞ്ഞാറേക്കര (വികാരി, വി. യൂദാശ്ളീഹ ക്നാനായ ചര്‍ച്ച്), റോസിലി പാനികുളങ്ങര (ഫോണ്‍: 954 801 2580), ജിമ്മി എമ്മാനുവല്‍ (ഫോണ്‍: 786 382 9501), സുബി സ്റീഫന്‍ (ഫോണ്‍: 954 263 4837). സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം