ദുബായില്‍ വാഹനാപകടം; തൃശൂര്‍ സ്വദേശിയും മകനും മരിച്ചു
Tuesday, May 17, 2016 7:00 AM IST
ദുബായി: ദുബായില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിയും പത്തുവയസുകാരനായ മകനും മരിച്ചു. തൃശൂര്‍ കേച്ചേരി ചിറനല്ലൂര്‍ ചൂണ്ടലില്‍ സണ്ണി (45)യും മൂത്തമകനുമാണ് മരിച്ചത്. സണ്ണിയുടെ ഭാര്യയേയും ഇളയ മകനേയും പരിക്കുകളോടെ ദുബായി റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയില്‍ മുഹൈസിന വ്യവസായ മേഖലയിലായിരുന്നു അപകടം.

സണ്ണിയും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ റ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന സണ്ണിയോടൊപ്പം അവധിക്കാലം ചെലവിടാന്‍ എത്തിയതായിരുന്നു ഭാര്യയും മക്കളും. മേയ് 28ന് നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുകയായിരുന്നു ഇവര്‍.