കല കുവൈറ്റ് നായനാര്‍ അനുസ്മരണം മേയ് 20ന്
Tuesday, May 17, 2016 6:22 AM IST
കുവൈത്ത് സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കമ്യൂണിസ്റ് നേതാവുമായിരുന്ന ഇ.കെ. നായനാരെ അനുസ്മരിച്ചുകൊണ്ട് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുസ്മരണ സമ്മേളനം നടത്തുന്നു.
മേയ് 20നു (വെള്ളി) വൈകുന്നേരം മംഗഫ് കല ഓഡിറ്റോറിയത്തിലാണു പരിപാടി. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. പഴയകാല നാടക വിപ്ളവ ഗാനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് കല കുവൈറ്റ് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ള സംഗീത പരിപാടി 'ഗാനാഞ്ജലി'യും ഇതോടൊപ്പം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 66675110, 97817100, 60315101.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍