ഡാളസ് സൌഹൃദവേദി മാതൃദിനാഘോഷം നടത്തി
Tuesday, May 17, 2016 6:22 AM IST
ഡാളസ്: ഡാളസ് സൌഹൃദവേദിയുടെ മാതൃ ദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ചലച്ചിത്ര ഹാസ്യ നടന്‍ പരേതനായ കലാഭവന്‍ മണിയുടെ ശബ്ദാനുകരണവും അഭിനയാനുകരണവും തെല്ലും വ്യത്യാസവും കൂടാതെ അവതരിപ്പിച്ചു കാട്ടിയ സജി കോട്ടയടിയിലിന്റെ ഹാസ്യാനുകരണ വൈഭവം തികച്ചും പ്രേക്ഷകരെ അതിശയിപ്പിച്ചു.

പല സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു തിരികെ പ്രവാസ ജീവിതിത്തിലേക്ക് വീണ്ടും തിരികെ കുടുംബസമേതം എത്തിയ സജി ഡാളസ് സൌഹൃദവേദിയിലെ ഒരു സജീവ പ്രവര്‍ത്തകനാണ്.

ഡാളസിലെ പ്രധാന ഗായകനായ സുകു വര്‍ഗീസ്, അനു ജയിംസ്, റൂബി തോമസ് തുടങ്ങിയവരുടെ ശ്രുതി മധുരമായ ഗാനങ്ങളും ഡാളസിലെ പ്രശസ്ത ഡാന്‍സ് സ്കൂള്‍ ആയ റിഥം ഓഫ് ഡാന്‍സ് അവതരിപ്പിച്ച പുതുമയേറിയ ഗ്രൂപ്പ് ഡാന്‍സുകളും സദസ് നീണ്ട കൈയടിയോടെയാണു സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ