ആഫ്രിക്കയിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്പോണ്‍സര്‍ഷിപ്പ് പദ്ധതിക്കു തുടക്കം
Tuesday, May 17, 2016 6:20 AM IST
ഫിലഡല്‍ഫിയ: ലൈറ്റ് ദ് വേള്‍ഡ് മിഷന്‍സിന്റെ നേതൃത്വത്തില്‍ കെനിയയിലെ സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുളള സ്പോണ്‍സര്‍ഷിപ്പ് പദ്ധതിക്കു തുടക്കം കുറിച്ചു.

ആഫ്രിക്കന്‍ മിഷന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച 'ഡിലൈറ്റ്സ് ഇന്‍ ദ ഡ്രെെ ബോണ്‍സ്' എന്ന സംഗീത പരിപാടി മധ്യേയാണു പദ്ധതിക്ക് ആരംഭം കുറിച്ചത്. സഹായ പദ്ധതിയുടെ മുഖ്യ സംഘാടകന്‍ സന്തോഷ് ഏബ്രഹാം വിശദാംശങ്ങള്‍ അവതരിപ്പിച്ചു.

ഷാജി മാത്യുവില്‍നിന്ന് ആദ്യ സ്പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങി റവ. എം.പി. ഫിലിപ്പ്സ് ഉദ്ഘാടനം ചയ്തു. റവ. തമ്പി മാര്‍ക്കസ് ആശീര്‍വാദ പ്രാര്‍ഥന നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ കയോളയിലെ(കെനിയ) സ്പ്രിംഗ് വാലി എന്ന ചേരി പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സംഗീത പരിപാടിക്കു റവ. ജോസഫ് മാത്യു നേതൃത്വം നല്‍കി. 20 അംഗ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ഫിലഡല്‍ഫിയ വൈറ്റ് ഹാള്‍ ബാപ്റ്റിസ്റ് ചര്‍ച്ചില്‍ നടന്ന പരിപാടിയില്‍ റവ. ഡോ. ഷാജി ജോസ്, റവ. മാര്‍കോ കാരിസ്റ്റോ, റവ. ഡോ. പി.സി. ചാണ്ടി, ബെഞ്ചമിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്