ആവാസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, May 17, 2016 5:17 AM IST
റിയാദ്: 'രക്തം നല്‍കൂ, ജീവന്‍ നല്‍കൂ' എന്ന ആശയത്തെ അടിസ്ഥാനമാക്കി ആം ആദ്മി പാര്‍ട്ടിയുടെ പ്രവാസി ഘടകമായ ആം ആദ്മി വെല്‍ഫെയര്‍ അസോസിയേഷന്‍ സൌദി അറേബ്യ ആവാസ് റിയാദ് ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പില്‍ വനിതകളടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു.

രക്തദാനം സ്വീകര്‍ത്താവിനെപ്പോലെ തന്നെ ദാതാവിനും നല്ല ആരോഗ്യത്തിന് ഉപകാരപ്രദമാണെന്നു ക്യാമ്പിനോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ളാസില്‍ മെഡിക്കല്‍ സിറ്റി രക്തദാന വകുപ്പ് മേധാവി ജയിംസ് പറഞ്ഞു. ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്ന ആവാസ് ഘടകത്തെ അദ്ദേഹം അഭിനന്ദിച്ചു. ജിതേഷ് നായര്‍, ഹനീഫ് അകാരിയ, അബ്ദുല്‍ ജലീല്‍, ബഷീര്‍ ആരമ്പൂര്‍, സിയാഫ് ഖാന്‍, അക്ബര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍