ജൈവ കൃഷി മത്സരം സംഘടിപ്പിച്ചു
Monday, May 16, 2016 6:11 AM IST
ന്യൂഡല്‍ഹി: നാം ഡല്‍ഹിയുടെ ആഭിമുഖ്യത്തില്‍ ജൈവ കൃഷി മത്സരം നടത്തി. ഡാബ്രറി - ഡല്‍ഹി കാന്റ് ഡോറിനു സമീപത്താണു മത്സരം നടന്നത്.

അന്‍പതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു. 150 മൂട് മരച്ചീനിയും ചേമ്പ്, കാച്ചില്‍ തുടങ്ങിയവയാണ് മത്സരത്തിനായി ഉപയോഗിച്ചത്. ഇതോടനുബന്ധിച്ച് കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായി ജൈവകൃഷി ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. തുടര്‍ന്നു സ്നേഹവിരുന്നും നടത്തി.

മത്സരം സീനിയര്‍ സിറ്റിസണ്‍ ക്ളാര ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് നെടുമ്പാറ അധ്യക്ഷത വഹിച്ചു.

ദേശീയ നീന്തല്‍ താരം എസ്.പി. മുരളീധരന്‍, വിശ്വമൂര്‍ത്തി, റെജി കെ. പൊന്നപ്പന്‍, അജേഷ് പി. സലാസി, സുലോചന ഗോപാലന്‍, റോസമ്മ മാത്യു, സുമ ബിജു, റോസി ജോണ്‍, ജെസി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.