മലബാര്‍ മക്ക ജേതാക്കള്‍
Monday, May 16, 2016 6:10 AM IST
മക്ക: പ്ളയേഴ്സ് മക്കയുടെ ആഭിമുഖ്യത്തില്‍ മക്കയില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലബാര്‍ മക്ക വിജയികളായി. പ്രമുഖ 12 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ പ്ളയേഴ്സ് മക്കയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണു മലബാര്‍ മക്ക തോല്പിച്ചത്.

മികച്ച കളിക്കാരനായി മലബാര്‍ മക്കയുടെ സമാനെ തെരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി ഫാറൂഖ് വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍