ഖുര്‍ആന്‍, അറബിക് ലേണിംഗ് വര്‍ക്ഷോപ്പ്
Monday, May 16, 2016 6:06 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍, അറബിക് ലേണിംഗ് വര്‍ക്ഷോപ്പ് മേയ് 16നു (തിങ്കള്‍) വൈകുന്നേരം 7.30 ന് ജലീബിലെ ഐഐസി ഓഡിറ്റോറിയത്തില്‍ ആരംഭിക്കും.

ലളിതവും ആസ്വാദ്യകരവുമായ രീതിയില്‍ ഖുര്‍ആന്‍, അറബി ഭാഷ, ഇസ്ലാമിക പഠനം എന്നിവ സാധ്യമാക്കുന്നതിനും ജീവിതത്തില്‍ പ്രായോഗിക വത്കരിക്കുന്നതിനും മനശാസ്ത്ര സമീപനങ്ങളിലൂടെ നൂതന പഠന രീതികളെ ഉപയോഗപ്പെടുത്തി പരിശീലനം നല്‍കുന്ന പഠന പദ്ധതിയാണിത്. മേയ് 16, 17, 18, 22, 23, 24, 25 തീയതികളിലാണു ക്ളാസുകള്‍ നടക്കുക.

ക്ളാസിന് കോഴിക്കോട് അല്‍ ഖലാം ഇസ്റിറ്റ്യൂട്ട് ഡയറക്ടര്‍ നബീല്‍ ഫാറൂഖി പാലത്ത് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: 51661626, 67747886.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍