കെഐജി തെരഞ്ഞെടുപ്പു സംവാദം സംഘടിപ്പിച്ചു
Monday, May 16, 2016 6:02 AM IST
ഫഹാഹീല്‍: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെഐജി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു സംവാദം ശ്രദ്ധേയമായി.

വ്യത്യസ്ത രാഷ്ടീയ പാര്‍ട്ടികള്‍ മുന്നോട്ടു വയ്ക്കുന്ന വികസന കാഴ്ചപാടുകളെയും സമകാലിക സംസ്ഥാന ദേശീയ രാഷ്ടീയ പ്രശ്നങ്ങളെയും കൃത്യമായി നിരൂപണം ചെയ്ത സംവാദം ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയായി.

കുവൈത്തിലെ വിവിധ പ്രവാസി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി ആദ്യന്തം കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ആവേശവും നിറഞ്ഞുനിന്ന പ്രവാസലോകത്തെ വേറിട്ട തെരഞ്ഞെടുപ്പ് അനുഭവമായി.

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന സംവാദം കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജിപിസിസി പ്രതിനിധി രാജേഷ് ബാബു, കല പ്രതിനിധി തോമസ് മാത്യു കടവില്‍, ഭാരതീയ പ്രവാസി പരിഷത്ത് പ്രതിനിധി എം.കെ. സുമോദ്, കെഎംസിസി പ്രതിനിധി ഫാറൂഖ് ഹമദാനി, ഐഎംസിസി പ്രതിനിധി സത്താര്‍ കുന്നില്‍, വെല്‍ഫയര്‍ കേരള പ്രതിനിധി അന്‍വര്‍ സയിദ്, കെഐജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് എന്നിവര്‍ സംസാരിച്ചു. കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവൂര്‍ മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍