ആരായുന്നവരുടെ അന്ധതമാറ്റി നേരായ വഴി കാട്ടുന്ന ദൈവമാണു ശ്രീനാരായണ ഗുരുദേവന്‍: സ്വാമി നാരായണ ഋഷി
Monday, May 16, 2016 6:02 AM IST
ന്യൂഡല്‍ഹി: ആരായുന്ന മനുഷ്യരാശിയുടെ അന്ധതമാറ്റി ലോകത്തിനു നേരായ മാര്‍ഗം കാട്ടുന്ന ദൈവമാണു ശ്രീനാരായണ ഗുരുദേവന്‍ എന്ന് എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച സത് സംഗമത്തില്‍ സ്വാമി നാരായണ ഋഷി. ശ്രീനാരായണ പ്രസ്ഥാനങ്ങളും ശ്രീനാരായണ ധര്‍മ സംഘം ട്രസ്റും എസ്എന്‍ഡിപി യോഗവും ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദര്‍ശനത്തെ പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ലോകത്തെമ്പാടും ആരംഭിക്കണമെന്നും സ്വാമി നാരായണ ഋഷി പറഞ്ഞു.

ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി മനോജ് കല്ലറ അധ്യക്ഷത വഹിച്ചു. ശാന്തി കെ.എന്‍., ഷാജി ലാല്‍, പി. ഭാസി കൌണ്‍സിലര്‍, ശ്രീധരന്‍ അരങ്ങത്ത്, കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.