ഫോക് വനിതവേദി മാതൃദിനാഘോഷം സംഘടിപ്പിച്ചു
Sunday, May 15, 2016 3:03 AM IST
കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ വനിതവേദി മാതൃദിനാഘോഷം ഫോക് അബ്ബാസിയ ഹാളില്‍ നടത്തി. വനിതവേദി ചെയര്‍പേഴ്സണ്‍ ബിന്ദു രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങില്‍ വനിതവേദി രക്ഷാധികാരി അഡ്വ. വിദ്യ സുമോദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ട്രെസ് മാനേജ്മെന്റ് എന്ന വിഷയത്തെക്കുറിച്ച് കൌണ്‍സിലര്‍ പ്രീതി കെ നായര്‍ സെമിനാറില്‍ സംസാരിച്ചു. പാചക മത്സരവും സംഘടിപ്പിച്ചു. ജന. കണ്‍വീനര്‍ ലീന സാബു സ്വാഗതവും, ഫോക് പ്രസിഡന്റ് ശൈമേഷ്, ജന. സെക്രട്ടറി സലീം എന്നിവര്‍ ആശംസകള്‍ അര്പ്പിച്ചും സംസാരിച്ചു. പെരുമ്പാവൂരില്‍ കൊലചെയ്യപെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ യോഗം ഖേദം രേഖപ്പെടുത്തി. ട്രഷറര്‍ സജിജ മഹേഷ് നന്ദിയും രേഖപെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍