കല കുവൈത്ത് ബാലകലാമേള: രോഹിത് കലാപ്രതിഭ, അന്ന കലാതിലകം
Sunday, May 15, 2016 3:02 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് ബഹറൈന്‍ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബാലകലാമേളയില്‍ 18 പോയിന്റുകള്‍ നേടി മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂളിലെ രോഹിത് എസ്. നായര്‍ കലാപ്രതിഭയായും 17 പോയിന്റുകള്‍ നേടി അമ്മാന്‍ ബ്രാഞ്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിലെ അന്ന എലിസബത്ത് രാജു കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. 76 പോയിന്റുകള്‍ കരസ്ഥമാക്കി അമ്മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 65 പോയിന്റുകളോടെ ഡല്‍ഹി പബ്ളിക്ക് സ്കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങള്‍ കല കുവൈത്ത് വെബ്സൈറ്റില്‍ (ംംം.സമഹമസൌംമശ.രീാ) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളുടെ വിജയികളെ മത്സരവേദിയില്‍ വെച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല കുവൈത്തിന്റെ മെഗാ സാംസ്കാരിക മേളയായ സമന്വയം 2016 ന്റെ വേദിയില്‍ വെച്ച് മെയ് 27ന് സമ്മാനിക്കുന്നതായിരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍