അബുദാബി മാര്‍ത്തോമ്മാ യുവജന സഖ്യം പ്രവര്‍ത്തനോദ്ഘാടനം
Sunday, May 15, 2016 3:01 AM IST
അബുദാബി: മാര്‍ത്തോമാ യുവജന സഖ്യം 2016- 17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം അലൈന്‍ ഇടവക വികാരിയും, യുഎഇ സെന്റര്‍ യുവജന സഖ്യം പ്രസിഡന്റുമായ റവ . കെ .ശമൂവേല്‍ നിര്‍വഹിച്ചു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ .പ്രകാശ് എബ്രഹാം അധ്യക്ഷത വഹിച്ചു, സഹ വികാരി റവ. ഐസ്ക് മാത്യു, വൈസ് പ്രസിഡന്റ് ജിജു കെ. മാത്യു, സെക്രട്ടറി ബിജോയ് സാം ടോം , ട്രസ്റ്റ്റി ഷിജിന്‍ പാപ്പച്ചന്‍ ,ഇടവക ട്രസ്റി ശമൂവേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വരുന്ന ഒരു വര്‍ഷത്തെ പരിപാടികളുടെ രൂപരേഖയും പ്രകാശം ചെയ്തതു. 22 അംഗ കമ്മിറ്റി ആണൂ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത് . മാര്‍ത്തോമ്മാ സഭയുടെ മികച്ച യുവജന സഖ്യതിനുനുള്ള അവാര്‍ഡ് തുടര്‍ച്ചയായി നാലു തവണ അബുദാബി മാര്‍ത്തോമാ യുവജന സഖ്യം കരസ്ഥമാകി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള