ടെക്സസില്‍ ബസ് അപകടം: എട്ടു പേര്‍ മരിച്ചു, 44 പേക്ക് പരിക്ക്
Sunday, May 15, 2016 3:00 AM IST
ഡാളസ്്: മെയ് 14-നു ശനിയാഴ്ച ഉച്ചയ്ക്ക് വെബ കൌണ്ടിയിലുണ്ടായ ബസ് അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും, 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 51 യാത്രക്കാരുമായി ലക്കി ഈഗിള്‍ കാസിനോ ഹോട്ടലിലേക്കു യാത്ര പോയ ബസ് നിയന്ത്രണം വിട്ടു മൂന്നുതവണ വട്ടംകറങ്ങി മറിയുകയായിരുന്നു. ഏഴുപേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്.

ടെക്സസ് ഗവര്‍ണര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട ഹൈവേ യു.എസ് 83 വൈകുന്നേരം അഞ്ചോടെയാണു തുറന്നത്. ഒജിഎ ചാര്‍ട്ടര്‍ വകയാണ് അപകടത്തില്‍പ്പെട്ട ബസ്. ടെക്സസില്‍ ഏഴുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആപകടമാണിതെന്ന് പബ്ളിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍