ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി മേയ് 15ന്
Saturday, May 14, 2016 8:10 AM IST
സാന്‍ഹോസെ (കലിഫോര്‍ണിയ): നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കലിഫോര്‍ണിയ അവതരിപ്പിക്കുന്ന സുപ്രസിദ്ധ ശാസ്ത്രീയ സംഗീത സമ്രാട്ട് ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി മേയ് 15നു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിന് വുഡ്സൈഡ് പെര്‍ഫോര്‍മന്‍സ് ആര്‍ട്സ് സെന്ററില്‍ നടക്കും. സന്ധ്യ ശ്രീനാഥ് വയലിനും വിനോദ് സീതാരാമന്‍ മൃദംഗവും കൈകാര്യം ചെയ്യും.

കച്ചേരിക്ക് മുന്നോടിയായി സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ ജനപ്രീതിയാര്‍ജിച്ച സംഗീത വിദ്യലയങ്ങളായ രാഗലയ അക്കാദമി, ശ്രുതിലയം സ്കൂള്‍ ഓഫ് മ്യൂസിക് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ഒന്നു രണ്ടു കീര്‍ത്തനങ്ങള്‍ ആലപിക്കും. ചടങ്ങില്‍ ശങ്കരന്‍ നമ്പൂതിരിക്ക് സ്വാതി സംഗീത കലാനിധി പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് രാജേഷ് നായര്‍ അറിയിച്ചു.

കലിഫോര്‍ണിയയില്‍ നിരവധി ശിക്ഷ്യരുള്ള മലയാളിയായ റീമ പിള്ള നടത്തുന്ന സ്ഥാപനമാണ് ശ്രുതിലയം സ്കൂള്‍ ഓഫ് മ്യൂസിക്.

വിവരങ്ങള്‍ക്ക്: രവിശങ്കര്‍ മേനോന്‍ 408 206 5053, മനോജ് പിള്ള 408 398 3130, വെബ് സൈറ്റ് ംംം.ിമശൃ.ീൃഴ -ല്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം