ജിഐഎന്‍എ നഴ്സസ് ദിനം ആഘോഷിച്ചു
Saturday, May 14, 2016 5:39 AM IST
അറ്റ്ലാന്റ: ജോര്‍ജിയ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ (ഏകചഅ) ഏപ്രില്‍ 29നു നഴ്സസ് ദിനം ആഘോഷിച്ചു.

സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഫാ. മാത്യു എളയടത്തുമഠം നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എമറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐസിയു എഡ്യൂക്കേഷന്‍ ചാര്‍ജ് വഹിക്കുന്ന കരോളിന്‍ ഹോള്‍ഡര്‍ മുഖ്യാതിഥിയായി പങ്കെടുത്തു ഈ വര്‍ഷത്തെ നഴ്സസ്

വാരത്തിന്റെ തീം ആയ ‘ഈഹൌൃല ീള ടമളല്യേ: ക മൃെേ ംശവേ ഥഛഡ’ എന്ന വിയത്തില്‍ സംസാരിച്ചു. ഷേര്‍ലി പാറയില്‍ നഴ്സിംഗിനെക്കുറിച്ചു സരസമായ നര്‍മങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു ചുവന്ന പരവതാനിയിലൂടെ കത്തിച്ച ദീപവും കൈയിലേന്തി വേദിയിലേക്കെത്തിയ എല്ലാ നഴ്സുമാര്‍ക്കും ഫാ. മാത്യു എളയടത്തുമഠവും കരോളിന്‍ ഹോള്‍ഡറും റോസപ്പൂവ് നല്‍കി ആദരിച്ചു.

വിദ്യാഭ്യാസത്തിലും ജോലിയിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അംഗീകരിച്ചു. വിദ്യ കനഗരാജ് ഏകചഅ ‘ചൌൃലെ ീള വേല ്യലമൃ 2016’ ബഹുമതിക്ക് അര്‍ഹയായി.
ചഅകചഅ കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വാണി, മേരിക്കു ഫോമും തുകയും നല്കി നിര്‍വഹിച്ചു. ഷെര്‍ലി പാറയിലും ദീപ്തി വര്‍ഗീസും പരിപാടിയുടെ മോഡരേറ്റര്‍മാരായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളി ഭാരവാഹികള്‍ക്കും സെക്രട്ടറി ജെസി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍