ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍ പ്രഥമദിവ്യകാരുണ്യ സ്വീകരണം മേയ് 21ന്
Saturday, May 14, 2016 5:36 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ ആദ്യകുര്‍ബാന സ്വീകരണം ഇടവക തിരുനാളിനോടനുബന്ധിച്ച് മേയ് 21നു (ശനി) നടക്കും.

കൈപ്പുഴ ഫൊറോന വികാരി ഫാ. തോമസ് വ്രാലേല്‍ വിശുദ്ധ കുര്‍ബാനക്കും മറ്റു ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കുകയും തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും.

സ്റീഫന്‍ സാബു തടിപ്പുഴ, അലീസ സിറിയക് ആക്കാമാംപറമ്പില്‍, ജോഷ് ജോസഫ് പുത്തന്‍പുരയില്‍ എന്നിവരാണ് ആദ്യകുര്‍ബാന സ്വീകരണം നടത്തുന്നത്.

പരിപാടികള്‍ക്ക് സിസിഡി പ്രിന്‍സിപ്പല്‍ ലിസി വട്ടക്കളം, ആനി നെടുംതുരുത്തി, കൈക്കാരന്മാരായ മാത്യു വട്ടക്കളം, തങ്കച്ചന്‍ നെടുംതോട്ടി, ജയിംസ് നികര്‍ത്തില്‍, സെക്രട്ടറി ജോസ് കോരക്കുടി, ബില്‍ഡിംഗ് ചെയര്‍മാന്‍ ഷിനോ മറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രസുദേന്തിമാരായ പ്രിന്‍സ് തടത്തില്‍ അനൂപ് മുകളേല്‍, ജോപ്പിസ് മേത്താനത്ത്, പുന്നൂസ് തോട്ടുങ്കല്‍, ജിമ്മി തടത്തില്‍ തുടങ്ങിയവര്‍ തിരുനാളിന്റേയും ആദ്യകുര്‍ബാന സ്വീകരണത്തിന്റേയും നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.