ഡാളസില്‍ വിപുലമായ നഴ്സസ് ദിനാഘോഷം ശനിയാഴ്ച
Friday, May 13, 2016 4:40 AM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ നേതൃത്വത്തില്‍ വിപുലമായ നഴ്സസ് ദിനാഘോഷം ഡാളസില്‍ നടക്കും. മേയ് 14-നു (ശനിയാഴ്ച) 9.30 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് ഏജ്യുക്കേഷന്‍ സെന്ററാണ് (3821 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ, ഠത 75043) വേദി.

നഴ്സുമാര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള ആവശ്യമുള്ള 2.5 ക്രെഡിറ്റ് അവേഴ്സ് ലഭിക്കുന്ന ക്ളാസ് (ചൌൃശിെഴ ഖൌൃശുൃൌറലിരല (2.5 ഇചഋ രൃലറശ) ട്രെയിനിംഗിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നഴുസ്മാര്‍ ഈ അവസരം പരമാവധി ഉയോഗപ്പെടുത്തണമെന്നു ഭാരവാഹികള്‍ അറിയിച്ചു. നിയമ വിദഗ്ധയും കൂടിയായ റോപര്‍ വില്‍സന്‍ ഞച, ഖഉ, ങടച, ങഅ ആണു ക്ളാസ് നയിക്കുക.

ഉച്ചഭക്ഷണത്തിനു ശേഷം പൊതുസമ്മേളനവും വിവിധ മേഖലയില്‍ മികവ് തെളിയിച്ച നഴ്സുമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ജാക്വലിന്‍ മൈക്കിള്‍ (നൈന വൈസ് പ്രസിഡന്റ്) ചടങ്ങില്‍ മുഖ്യാതിഥിയായായിരിക്കും. എഴുത്തുകാരിയും കോളമിസ്റുമായ മീനു മാത്യു, ഡോ. നിഷാ ജേക്കബ് ആര്‍എന്‍, പിഎച്ച്ഡി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. ഡാളസ് ശ്രീരാഗ മ്യൂസിക്കിന്റെ ഗാനപരിപാടികളോടെ പരിപാടികള്‍ സമാപിക്കും.

എല്ലാ നഴ്സുമാരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി ആനി തങ്കച്ചന്‍ (2146866363) , റിനീ ജോണ്‍, എജ്യുക്കേഷന്‍ (9403371528) എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍