ആവേശമായി അബാസിയ മേഖല തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍
Friday, May 13, 2016 4:23 AM IST
കുവൈത്ത് സിറ്റി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും പ്രവാസികളുടെ കുടുംബങ്ങളിലെ വോട്ടുകള്‍ ഇടതു മുന്നണിക്കനുകൂലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ പ്രവാസിയും ഏറ്റെടുക്കണമെന്നും കുവൈത്തിലെ പുരോഗമന സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ അബാസിയ മേഖലയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

കുവൈത്തില്‍ നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്ത് സംസാരിച്ചത് സദസിലുളളവര്‍ക്ക് അവേശമായി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള കടുത്ത അവഗണനയോടുള്ള പ്രതികരണമായി മാറണം ഓരോ പ്രവാസി കുടുംബങ്ങളിലേയും വോട്ട് എന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന കണ്‍വന്‍ഷനില്‍ സാം പൈനുംമൂട് അധ്യക്ഷത വഹിച്ചു. സജി തോമസ് മാത്യു, ആര്‍. നാഗനാഥന്‍, സി.കെ. നൌഷാദ്, സത്താര്‍ കുന്നില്‍, പ്രവീണ്‍ നന്ദിലെത്ത്, തോമസ് കടവില്‍, ടോളി പ്രകാശ്, സജീവ് എം. ജോര്‍ജ്, സി.കെ. സൈജു എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍