കേരള ഡിബേറ്റ് ഫോറം ടെലി ഡിബേറ്റ് സംഘടിപ്പിച്ചു
Friday, May 13, 2016 4:20 AM IST
ഹൂസ്റണ്‍: കേരള അസംബ്ളി ഇലക്ഷന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കയില്‍ കേരള ഡിബേറ്റ് ഫോറം യുഎസ്എയുടെ ആഭിമുഖ്യത്തില്‍ മേയ് 10, 11 തീയതികളില്‍ സംഘടിപ്പിച്ച ടെലി ഡിബേറ്റില്‍

മുന്നണികളും അതിലെ ഘടകകക്ഷികളും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങളും പൊരിഞ്ഞ പോരാട്ടങ്ങളുംകൊണ്ട് തെരഞ്ഞെടുപ്പു സംവാദം കൂടുതല്‍ ശ്രദ്ധയമായി.

യുഡഎഫിനുവേണ്ടി ജോയി ഇട്ടന്‍, ബേബി മണക്കുന്നേല്‍, ജീമോന്‍ റാന്നി, ജേക്കബ് വാഴക്കന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സജി കരിമ്പന്നൂര്‍, ജോഷി കുരിശിങ്കല്‍, വര്‍ഗീസ് സക്കറിയ, വിപിന്‍ രാജ് തുടങ്ങിയവര്‍ അണിനിരന്നപ്പോള്‍ എല്‍ഡിഎഫിനുവേണ്ടി ജോണ്‍ കുന്തറ, സണ്ണി വള്ളിക്കളം, സോളി കുമ്പിളുവേലി, അനിയന്‍ ജോര്‍ജ്, പീറ്റര്‍ കുളങ്ങര, ജോണ്‍ മാത്യു തുടങ്ങിയവര്‍ രംഗത്തുവന്നു. തുടര്‍ന്നു ഇരുമുന്നണികളേയും പ്രതിരോധിച്ചുകൊണ്ട് ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ അനുകൂലിച്ച് ജോര്‍ജ് പാടിയേടം, ഡോ. ജയശ്രീനായര്‍, തോമസ് കോവല്ലൂര്‍, തോമസ് ഓലിയാംകുന്നേല്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

അഴിമതി, വികസനം, മതതീവ്രവാദം, മദ്യ നിരോധനം, സ്ത്രീ സുരക്ഷ, സരിതയും സരിതോര്‍ജവും, പ്രധാനമന്ത്രിയും സോമാലിയായും മാലിന്യ ഭക്ഷണവും മാലിന്യ സംസ്കരവും എല്ലാം ചൂടേറിയ ചര്‍ച്ചാവിഷയങ്ങളായി. എ.സി. ജോര്‍ജ് മോഡറേറ്ററായിരുന്നു.

അമേരിക്കന്‍ മലയാളി സമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖരായ ജോയിച്ചന്‍ പുതുക്കുളം സനല്‍ ഗോപി, ജോര്‍ജ് മണ്ണിക്കരോട്ട്, തോമസ് ഫിലിപ്പ്, യു.എ. നസീര്‍, ത്രേസ്യാമ്മ തോമസ് താടാവള്ളി, അഡ്വ. രതീദേവി, ടി.എം. സാമുവല്‍, വര്‍ഗീസ് ഏബ്രഹാം, സിറിയക് സ്കറിയ, ഡോ. മാത്യു ജോയ്സ്, ജോസഫ് പൊന്നോലി, മാത്യു നെല്ലിക്കുന്ന്, ജോസ് വര്‍ക്കി മുരളി നായര്‍, മാത്തുള്ള തയിനാടന്‍, പി.ടി. തോമസ്, എ.കെ. രഘുവരന്‍, തോമസ് കണ്ണന്താനം, പി.എസ്. ശങ്കരമേനോന്‍, എല്‍സമ്മ ജോസഫ് തുടങ്ങിയ പ്രമുഖര്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍നിന്നായി ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ പങ്കെടുത്തു.

കേരള ഡിബേറ്റ് ഫോറം യുഎസ്എ സംഘാടക സമിതിയില്‍ എ.സി. ജോര്‍ജ്, സണ്ണി വള്ളിക്കളം, സജി കരിമ്പന്നൂര്‍, തോമസ് കൂവള്ളൂര്‍, ടോം വിരിപ്പന്‍, റെജി ചെറിയാന്‍, മാത്യൂസ് ഇടപ്പാറ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജിബി തോമസ് തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.