ഡാളസില്‍ വിപുലമായ നഴ്സസ് ദിനാഘോഷം മേയ് 14ന്
Thursday, May 12, 2016 8:47 AM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ നേതൃത്വത്തില്‍ വിപുലമായ നഴ്സസ് ദിനാഘോഷം ഡാളസില്‍ നടക്കും.

മേയ് 14നു (ശനി) രാവിലെ 9.30 മുതല്‍ മൂന്നു വരെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് ഏഡ്യൂക്കേഷന്‍ സെന്ററാണ് (3821 ആൃീമറംമ്യ ആഹ്റ, ഏമൃഹമിറ, ഠത 75043) വേദി.

നഴ്സുമാര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള ആവശ്യമുള്ള 2.5 ക്രെഡിറ്റ് അവേഴ്സ് ലഭിക്കുന്ന ക്ളാസ് (ചൌൃശിെഴ ഖൌൃശുൃൌറലിരല (2.5 ഇചഋ രൃലറശ) ട്രെയിനിംഗിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നഴുസ്മാര്‍ ഈയവസരം പരമാവധി ഉയോഗപ്പെടുത്തണമെന്നു ഭാരവാഹികള്‍ അറിയിച്ചു. നിയമ വിദഗ്ധ കൂടിയായ റോപര്‍ വില്‍സന്‍ ഞച, ഖഉ, ങടച, ങഅ ആണ് ക്ളാസ് നയിക്കുക.

ഉച്ചകഴിഞ്ഞ് പൊതുസമ്മേളനവും വിവിധ മേഖലയില്‍ മികവ് തെളിയിച്ച നഴ്സുമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ജാക്വലിന്‍ മൈക്കിള്‍ (നൈന വൈസ് പ്രസിഡന്റ) ചടങ്ങില്‍ മുഖ്യ അതിഥിയായായിരിക്കും. എഴുത്തുകാരിയും കോളമിസ്റുമായ മീനു മാത്യു, ഡോ. നിഷാ ജേക്കബ് ഞച ജവഉ തുടങ്ങിയവര്‍ സംസാരിക്കും. ഡാളസ് ശ്രീരാഗ മ്യൂസിക്കിന്റെ ഗാനപരിപാടികളോടെ പരിപാടികള്‍ സമാപിക്കും.

എല്ലാ നഴ്സുമാരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി ആനി തങ്കച്ചന്‍ 2146866363, റിനീ ജോണ്‍, എഡ്യൂക്കേഷന്‍ 9403371528 എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍