കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍: കണ്ണൂര്‍ മലപ്പുറത്തെ നേരിടും
Thursday, May 12, 2016 7:05 AM IST
കുവൈത്ത്: ഒരു മാസക്കാലമായി നടന്നുവരുന്ന നാലാമത് കെഫാക് അന്തര്‍ ജില്ലാ ഫുട്ബോള്‍ ഫൈനലില്‍ കണ്ണൂരും മലപ്പുറവും തമ്മില്‍ ഏറ്റുമുട്ടും. മിശ്രിഫ് പബ്ളിക് സ്റേഡിയത്തില്‍ വൈകുന്നേരം ആറിനാണ് കലാശപോരാട്ടം.

രണ്ടു ഗ്രൂപ്പുകളിലായി പത്തോളം ജില്ലാ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്. ലൂസേഴ്സ് ഫൈനലില്‍ ശക്തരായ പാലക്കാട് എറണാകുളത്തെ നേരിടും. കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരിക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍