ഏള്‍ ഫോറസ്റിന്റെ വധശിക്ഷ മിസൌറിയില്‍ നടപ്പാക്കി
Thursday, May 12, 2016 7:01 AM IST
മിസൌറി: ഷെരീഫ് ഉള്‍പ്പെടെ മൂന്നു പേരെ വധിച്ച കേസില്‍ വധശിക്ഷക്കു വിധിച്ചിരുന്ന ഏള്‍ ഫോറസ്റിന്റെ ശിക്ഷ മേയ് 11നു നടപ്പാക്കി.

2002 ലായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്നുമായി ബന്ധപ്പെട്ടായിരുന്നു ഫോറസ്റിന്റെ വെടിയേറ്റ് രണ്ടു പേര്‍ മരിച്ചത്. ഇതറിഞ്ഞു സംഭവസ്ഥലത്തെത്തിയ ഷെരിഫിനു നേരേയും പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.

സുപ്രീംകോടതിയും ഗവര്‍ണര്‍ ജെ നിക്സനും വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഉടന്‍ ശിക്ഷ നടപ്പാക്കുകയായിരുന്നു.

2016 സംസ്ഥാനത്തു നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. വധശിക്ഷയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്െടങ്കിലും ടെക്സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍